Kozhikode

വടകരയിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

Related Articles

Back to top button