Kozhikode
കോഴിക്കോട് ഫറോക്കിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ഫറൂക്കിൽ റോഡ് ഇടിഞ്ഞ്, പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്ക് .
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം . ഫറൂക്ക് മുൻസിപ്പൽ ചെയർമാൻ എൻ. സി. റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത് . അപകടത്തിൽ വീടിന്റെ മേൽക്കൂരയും ചുറ്റുമതിലും ഇടിഞ്ഞു .
സിമന്റ് കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്ന ലോറിയാണ് റോഡരികിൽ നിർത്തിയിരുന്നത്. അപ്രതീക്ഷിതമായി വാഹനം തെന്നിമാറി വീടിന് മുകളിലേക്കു മറിയുകയായിരുന്നു .വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് തോന്നുന്നത്. അത്രയും ഭീകരമായിരുന്നു ശബ്ദം. ചില സെക്കൻഡ് വൈകിയിരുന്നെങ്കിൽ ജീവഹാനി സംഭവിക്കുമായിരുന്നുവെന്നു” പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.





