KannurKerala

പഴം തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം; കണ്ണൂരിൽ വയോധികൻ മരിച്ചു

Please complete the required fields.




കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത്‌ (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.അതേസമയം കഴിഞ്ഞമാസം കാസര്‍ഗോഡ് ബദിയടുക്കയില്‍ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെല്‍ഡിങ് തൊഴിലാളിയും മരിച്ചു. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്.കാസര്‍കോട് ബാറടുക്കയിലെ തട്ടുകടയില്‍ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related Articles

Back to top button