
തൃശൂര്‍ : തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ കടവല്ലൂരിലെ കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അർധരാത്രിയിലാണ് ചരിഞ്ഞത്.
രണ്ടുദിവസമായി കാളിദാസൻ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.





