Kerala

യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ? നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്: പി രാജീവ്

Please complete the required fields.




പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി പി രാജീവ്. കേരളത്തിന് നല്ലത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലം. ഇതുവരെ പ്രതിപക്ഷ നേതാവ് സംശയങ്ങൾ ഉന്നയിച്ചിരുന്നില്ല.കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തെറ്റായ സമീപനമെന്നും പി രാജീവ് വിമർശിച്ചു. നേട്ടം എല്ലാവർക്കും അവകാശപ്പെട്ടതാണ്. സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ?. നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്. സാമ്പത്തിക ഞെരുക്കത്തിന് കാരണം തങ്ങളുടെ കുഴപ്പമല്ല. തെറ്റായ പ്രചാരവേല ചിലവാകില്ലെന്നും രാജീവ് വ്യക്തമാക്കി.
എസ്എസ്കെ ഫണ്ട്, കേരളം അർഹിക്കുന്നത് കിട്ടാത്തതിൽ ചർച്ച വേണം. അർഹിക്കുന്ന ഫണ്ട് നൽകാത്തത് തെറ്റായ സമീപനം. അർഹതപ്പെട്ട ഫണ്ട് ലഭിക്കാൻ നിയമ തടസ്സം ഇല്ല. കാവി പണം എന്ന് പറയാൻ ബിജെപി ഓഫീസിൽ നിന്നല്ല പണം അടിക്കുന്നത്. ബിജെപിയുടെ ഇലക്ട്രൽ ബോണ്ടിലെ വിഹിതമല്ല. ജനങ്ങളുടെ നികുതി പണം ആണ്, ഔദാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button