CPIയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമം, ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ; സണ്ണി ജോസഫ്

മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ. രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള അടവ് നയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിക്ക് സ്തുതി പാടിയത് ഗവർണർ തന്നെയാണ്. ആർഎസ്എസ് കമ്മ്യൂണിസ്റ്റ് ബന്ധം പകൽപോലെ വ്യക്തം. കോൺഗ്രസിൽ ഉണ്ടായിരുന്നത് ചെറിയ ചെറിയ പ്രശ്നങ്ങൾ. അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഐഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനംഎടുക്കേണ്ടത്കേന്ദ്രമാണ്.
മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം.എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു.
മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി. കത്ത് നല്‍കിയാല്‍ മാത്രം പോരാ. കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണം. അങ്ങനെ നല്‍കുന്ന കത്ത് പരസ്യപ്പെടുത്തണം. അതായത് കത്ത് നല്‍കിയ വിവരം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരസ്യപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്.കത്ത് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.അവൈലബിള്‍ ദേശീയ സെക്രട്ടേറിയറ്റ് യോഗം ഉടന്‍ ചേരും. തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തുള്ള അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരുകയും ചെയ്തു.





