KeralaPalakkad

ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത്; എതിര്‍പ്പുമായി കോണ്‍ഗ്രസ്

Please complete the required fields.




പാലക്കാട്ടെ മദ്യനിര്‍മാണശാല ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി കൊടുത്തു. കമ്പനിയുടെ കെട്ടിട നിര്‍മാണത്തിനാണ് വെള്ളം നല്‍കുക.സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി എംബി രാജേഷിന്റെ അളിയനാണ് ഈ ഏരിയ കമ്മിറ്റി സെക്രട്ടറി. അതാണ് കേരത്തിലെ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. കമ്പനിക്കെതിരെ പ്രമേയം പാസാക്കുന്നതിനെ കായികമായിട്ടുള്‍പ്പടെ തടയുക. അജണ്ടകളില്‍ ഉള്‍പ്പെടുത്താതെ കത്തുകളും തപാലും എന്ന വിഷയത്തിലേക്ക് കൊണ്ടുവന്ന് ഈ നിയമവിരുദ്ധമായി ഈ അജണ്ട പാസാക്കി എടുത്തു. കമ്പനിക്ക് അനുകൂലമായിട്ടാണിത്. രണ്ട് സ്വതന്ത്ര മെമ്പര്‍മാരുടെ പിന്തുണയോടെ കൂടിയിട്ടാണ് ഇത് പാസാക്കിയത്. ഈ മെമ്പര്‍മാര്‍ക്കും കൂടി ഇതില്‍ പങ്കുണ്ടെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത് – ഇവര്‍ വ്യക്തമാക്കുന്നു.

നിര്‍ദ്ദിഷ്ട മദ്യക്കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്ന കാര്യങ്ങളിലടക്കം ഇന്നലെ ഈ ഭരണസമിതി യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് വലിയ രീതിയിലുള്ള ഒരു പ്രതിഷേധം എലപ്പുള്ളിയില്‍ നടന്നത്. ഈ യോഗം തടസപ്പെടുത്താന്‍ സിപിഐഎം അംഗങ്ങളാണ് ഉപരോധവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് സിപിഐഎം തന്നെ ഭരിക്കുന്ന മറ്റൊരു പഞ്ചായത്ത് ഇപ്പോള്‍ ഈ മദ്യക്കമ്പനിക്ക് വെള്ളം നല്‍കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാനാണ് ഇപ്പോള്‍ അനുമതി ഈ പുതുശേരി പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ആ കൃത്യമായ ഒരു നടപടിയിലൂടെയല്ല ഈ അനുമതി നല്‍കിയത് എന്നാണ് ആരോപണം.

Related Articles

Back to top button