
ഇടുക്കി : അടിമാലി മണ്ണിടിച്ചിലിൽ പൊലീസ് കേസെടുത്തു. ബിജുന്റെ മരണത്തിൽ അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിക്കുന്നത്. നിലിവിൽ ആരേയും പ്രതിചേർത്തിട്ടല്ല. വിശദമായ അന്വേഷണത്തിന് ശേഷം എൻഎച്ച്എഐ പ്രതിചേർക്കണോ എന്നതിൽ തീരുമാനമെടുക്കും. ആളുകളെ മാറ്റിപ്പാർപ്പിച്ചിടത്തേക്ക് ബിജുവും ഭാര്യയും എത്തിയത് എങ്ങനെ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന ഇന്ന് നടത്തും. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും അപകടകരമായ രീതിയിൽ എൻഎച്ച്എഐ നിർമ്മാണം നടത്തിയോ എന്ന കാര്യവും സംഘം പരിശോധിക്കും. അടിമാലി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം താത്കാലികമായി നിർത്തിവെക്കാൻ കലക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്.





