Thrissur

രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു, അന്ത്യം പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനിടെ

Please complete the required fields.




തൃശൂർ: രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ (22) ആണ് മരിച്ചത്.

തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.

Related Articles

Back to top button