
ഓമശ്ശേരി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാതൊഴിൽ മേള സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷനായി.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറിൽ പരം തൊഴിലന്വേഷകർ മേളയിൽ പങ്കെടുത്തു. പി.കെ.ഗംഗാധരൻ, പി.അബ്ദുൽ നാസർ, എം.എം.രാധാമണി, മൂസ നെടിയേടത്ത്, എം.ഷീല, കെ.ഗിരീഷ് കുമാർ, പി.ബ്രജീഷ് കുമാർ, സി.റിഷാന എന്നിവർ സംസാരിച്ചു.





