Sports

ലയണല്‍ മെസി ഇന്‍ര്‍മയാമിയില്‍ തുടരും; 2028 വരെ കരാര്‍ നീട്ടി താരം

Please complete the required fields.




ലോക കപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസി അമേരിക്കയിലെ പ്രധാന ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ നീട്ടി. 2028 ഡിസംബര്‍ വരെ കരാര്‍ നീട്ടിക്കൊണ്ട് താരം പുതിയ ഉടമ്പടി ഔദ്യോഗികമായി ഒപ്പുവച്ചു. മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിലാണ് മെസി വര്‍ഷങ്ങളായി കളിച്ചുവരുന്നത്. കരാര്‍ നീട്ടുന്ന കാര്യം കഴിഞ്ഞ ആഴ്ച വാക്കാല്‍ ലയണല്‍ മെസി സമ്മതിച്ചിരുന്നു. ഇതോടെ അര്‍ജന്റീനിയന്‍ ഇതിഹാസത്തെ മൂന്ന് വര്‍ഷത്തേക്ക് കൂടി യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് നഷ്ടമാകും.

2023 ജൂലൈയിലാണ് മെസി ഇന്റര്‍ മിയാമിയില്‍ എത്തുന്നത്. ക്ലബ്ബിലെത്തിയതിന് ശേഷം ടൂര്‍ണമെന്റിന്റെ ആരാധക പിന്തുണ വര്‍ധിച്ചു. ലോകത്തിന്റെ പല കോണുകളിലായി മേജര്‍ ലീഗ് സോക്കര്‍ അറിയപ്പെട്ടു. ഇതൊക്കെ വിലയിരുത്തിയാണ് മെസിയുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി അംഗീകരിച്ച് ക്ലബ്ബ് അധികൃതര്‍ കരാര്‍ നീട്ടി വാങ്ങിയിരിക്കുന്നത്. മെസിയുടെ നേതൃത്വത്തില്‍ ഇന്റര്‍ മിയാമി പുതിയ ഉയരങ്ങളിലെത്തിയെന്നും അദ്ദേഹത്തിന്റെ വരവ് ക്ലബ്ബിനെ ലോക ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലബ്ബുകളിലൊന്നാക്കി മാറ്റിയെന്നും മത്സരങ്ങള്‍ ലോകമെമ്പാടുമുള്ള റെക്കോര്‍ഡ് കാണികളെയും ടെലിവിഷന്‍ പ്രേക്ഷകരെയും ആകര്‍ഷിച്ചുവെന്നുമൊക്കെയാണ് വിലയിരുത്തല്‍.

Related Articles

Back to top button