Kozhikode
വെള്ളയില്‍ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസ്; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വെള്ളയില്‍ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളയില്‍ നാലുകുടി പറമ്പ് കെ പി അജ്മല്‍ (30) ആണ് അറസ്റ്റിലായത്. മകനെ കൊല്ലുമെന്ന് പറഞ്ഞാണ് യുവാവ് നിരവധി തവണ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയത്.
വെള്ളയില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.





