
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കയ്യേലിക്കൽ അങ്കണവാടിക്കായി ഗ്രാമപ്പഞ്ചായത്തംഗം എ.പി.മുസ്തഫ മുൻകയ്യെടുത്ത് നിർമിച്ച പുതിയ കെട്ടിടം താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജിത കുട്ടിയാക്കിൽ, ഗ്രാമപ്പഞ്ചായത്തംഗം വി.എം.വള്ളി, സെക്രട്ടറി ഫവാസ് ഷമീം, പുഷ്പ, പി.കെ. ഫസ്‍ലാബാനു, ജോസ് തുണ്ടതിൽ, നൗഷാദ്, അമൃത, ഹൈജാസ്, സിന്ധു, സുരേഷ്, എന്നിവർ സംസാരിച്ചു.





