വടകര സ്വദേശിനിയുടെ കൊലപാതകം: പ്രതി പിടിയിലായത് കോഴിക്കോട് നിന്ന്, ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം; രാത്രി മറ്റൊരാൾ കൂടി വന്നതായി പൊലീസ്

ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ കോഴിക്കോട് വടകര സ്വദേശിനിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുള്ളതായി പൊലീസ് സംശയം. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍ അസ്മിന (44) ആണ് ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്.
ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്ക് പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.അതേസമയം കേസിൽ പ്രതിയായ ജോബി ജോർജിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് പേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.





