
താമരശ്ശേരി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പരപ്പൻപൊയിൽ രാരോത്ത് ജിഎംഎച്ച്എസിൽ സമാപിച്ചു. കലാ-കായിക വിഭാഗങ്ങളിൽ 179 പോയിന്റ് നേടി മടവൂർ ഗ്രാമ പ്പഞ്ചായത്ത് ഒന്നാംസ്ഥാനംനേടി. 167 പോയിന്റ് കരസ്ഥമാക്കിയ താമരശ്ശേരി പഞ്ചായത്താണ് രണ്ടാംസ്ഥാനത്തിന് അർഹരായത്.
125 പോയിന്റ് നേടിയ കോടഞ്ചേരി മൂന്നാംസ്ഥാനത്തെത്തി. വിജയികൾക്കുള്ള സമ്മാനദാനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ.കെ. കൗസർ, ബ്ലോക്ക് പഞ്ചായത്തംഗം സലീന സിദ്ദിഖലി, വലിയപറമ്പിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ഇഖ്ബാൽ കത്തറമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. അശോകൻ, ജോയിന്റ് ബിഡിഒ ഷിനോദ്കുമാർ, സത്താർ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.





