
സ്വർണ വിലയിൽ കനത്ത ഇടിവ്. ഇന്ന് പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി. 95,760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിൻ്റെ വിലയാകട്ടെ 310 രൂപ കുറഞ്ഞ് 11,660 രൂപയുമായി. 97,360 രൂപയിലെത്തിയശേഷമാണ് സ്വർണ വിലയിലെ തിരിച്ചിറക്കം. ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു.
രാജ്യന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 4,113.54 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിങ്കളാഴ്ച 4,381.21 എന്ന റെക്കോഡ് ഉയരം കുറിച്ചശേഷമാണ് ഇടിവ് നേരിട്ടത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വി 1,28,000 നിലവാരത്തിലാണ്.യു.എസിലെ പണപ്പെരുപ്പ് നിരക്ക് പുറത്തുവരാനിരിക്കെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതാണ് സ്വർണത്തെ ബാധിച്ചത്. കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കുമെന്ന സൂചന എന്നിവ മൂലം ഈ വർഷം സ്വർണ വിലയിൽ 55 ശതമാനത്തോളം കുതിപ്പാണ് രേഖപ്പെടുത്തിയത്.



