Idukki

സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഇരുപത് പേർക്ക് പരിക്ക്

Please complete the required fields.




അങ്കമാലി: അങ്കമാലിയിൽ സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുപത് പേർക്ക് പരിക്ക്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാൻ തലകീഴായി മറിയുകയായിരുന്നു. ഏതാനും പേർ പുറത്തേക്ക് തെറിച്ചുവീണു. മറ്റുള്ളവർ വാഹനത്തിനകത്ത് കുടുങ്ങി. തുടർന്ന് നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. രണ്ടു പേർക്ക് സാരമായ പരിക്കുണ്ട്.

സോണുകുമാർ (20), ജയ്ദീപ് രക്ഷിദ് (31), സുമിർ ടഗ്ഗ(28), പ്രീതം രാജ്‌ (22), കൃഷ്ണ.കെ. രാംദേവ്(24), ശുഭംബിത് (22), പൂതബാഷെയ് (57), സച്ചിൻ കുമാർ ഗുപ്ത (22), ആകാശ് (24), സുഷീൽകുമാർ (43), ചാന്ദൻകുമാർ (26), പങ്കജ്കുമാർ (35), ശുവാം ഷാവു (28), സത്തേന്ദ്രസിങ് (30), ഹരി (34), ലാലൻകുമാർ (56), എസ്.മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), സുഭദീപ് (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button