മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിൽ, ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയോട് കൊടും ക്രൂരത; മില്ല് ഉടമ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്. വട്ടിയൂര്‍ക്കാവിലെ ഫ്‌ലോര്‍മില്ലില്‍ ആയിരുന്നു ബാലകൃഷ്ണന്‍ ജോലി നോക്കിയിരുന്നത്. ശമ്പളവും ഭക്ഷണവും നല്‍കാതെ ബാലകൃഷ്ണനെ മില്ല് ഉടമ തുഷാന്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പോലീസ് തുഷാന്തിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബാലകൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാലകൃഷ്ണന്റെ ശരീരം മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിലായിരുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. മില്ലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ബാലകൃഷ്ണനെ തുഷാന്ത് അനുവദിച്ചിരുന്നില്ല. നിലവില്‍ ബാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.





