Kozhikode

സംസ്ഥാനത്തെ റോഡുകളെല്ലാം അതിവേഗത്തിൽ മികച്ചതാക്കും-മന്ത്രി മുഹമ്മദ് റിയാസ്

Please complete the required fields.




കോഴിക്കോട് : വില്യാപ്പള്ളി –എടച്ചേരി – ഇരിങ്ങണ്ണൂർ റോഡ് ഒന്നാം റീച്ച് പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ റോഡുകളെല്ലാം അതിവേഗത്തിൽ മികച്ചതാക്കി നാടിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് 3.5 കോടി രൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച വില്യാപ്പള്ളി- എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിന്റെ ഉദ്ഘാടനം എടച്ചേരി വേങ്ങോളിയിൽ നിർവഹിക്കുക യായിരുന്നു മന്ത്രി.

വേങ്ങോളി പാലത്തിനുസമീപം നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷനായി. സിനിമാതാരം ഉണ്ണി രാജ ചെറുവത്തൂർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മിനി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി കെ അരവിന്ദാക്ഷൻ, എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. രാജൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാജൻ കൊയിലോത്ത്, എൻ. നിഷ, ഷീമ വള്ളിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.വി. ഗോപാലൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ എ. മോഹൻദാസ്, സി സുരേന്ദ്രൻ, വത്സരാജ് മണലാട്ട്, വി. രാജീവ്, ശിവപ്രസാദ്, എക്സിക്യുട്ടീവ് എൻജിനിയർ വി. കെ. ഹാഷിം, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ പി. കെ. ആരതി, വി പ്രബിഷ, എന്നിവർ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്കുശേഷം പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങളും പുന്നാട് പൊലികയുടെ നാടൻ പാട്ടുകളും അരങ്ങേറി. എടച്ചേരി പഞ്ചായത്തോഫീസ് പരിസരത്ത് നിന്ന്‌ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മന്ത്രിയെയും എംഎൽഎയെയും വിശിഷ്ടാതിഥികളെയും ആനയിച്ച്‌ ഘോഷയാത്രയും നടത്തി.

Related Articles

Back to top button