
കട്ടിപ്പാറ : കട്ടിപ്പാറ പഞ്ചായത്തിലെ താഴ്‌വാരം വാർഡിൽ കാട്ടുപന്നികൾ കപ്പക്കൃഷി നശിപ്പിച്ചു. തുരുത്തിപ്പള്ളി രാജുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ വ്യാപകമായ കൃഷിനാശം വരുത്തിയത്. പാകമായ ഒട്ടേറെ മൂട് കപ്പയാണ് കാട്ടുപന്നികൾ കുത്തിമറിച്ചിട്ട് നശിപ്പിച്ച് കടന്നുകളഞ്ഞത്.
കട്ടിപ്പാറയിൽ കാട്ടുപന്നിശല്യം രൂക്ഷമായി തുടരുന്നതും തോക്ക് ലൈസൻസുള്ളവരുടെ കുറവും പരിഗണിച്ച്, കാട്ടുപന്നികളെ കാടിളക്കി വേട്ട നടത്തി വെടിവെച്ചുകൊല്ലാൻ നടപടിയെടുക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷകക്കൂട്ടായ്മ ആവശ്യപ്പെട്ടു.





