Kozhikode

മര്‍ദ്ദിച്ചെന്ന് റൂറൽ എസ് പി പരസ്യമായി സമ്മതിച്ചു, പൊലീസുകാർക്കെതിരെ നടപടിയെടുക്കണം’; പരാതി നൽകി ഷാഫി പറമ്പിൽ

Please complete the required fields.




കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകി ഷാഫി പറമ്പിൽ എം പി.രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മർദ്ദിച്ചെന്നും റൂറൽ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, ഷാഫി പറമ്പിലിനെതിരായ മർദ്ദനത്തിൽ ഗൂഢാലോചയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. എസ് പി ഓർഡർ കൊടുക്കാതെ എങ്ങനെ ലാത്തിചാർജ് നടന്നു എന്നതിന് മറുപടി വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണപ്പാളി പ്രശ്നത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Related Articles

Back to top button