Thiruvananthapuram
ശബരിമലയിലെ സ്വര്‍ണക്കൊള്ള; യുവ മോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മിൽ കയ്യാങ്കളിയായി.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെ പ്രവര്‍ത്തകര്‍ കമ്പുകള്‍ വലിച്ചെറിഞ്ഞു. പ്രതിഷേധത്തിനിടെ ദേവസ്വം മന്ത്രി വിഎൻ വാസവന്‍റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയാണ്. പൊലീസ് വാഹനത്തിനുനേരെയും പ്രവര്‍ത്തകര്‍ തിരിഞ്ഞു.





