Kozhikode

കോഴിക്കോട് വടകരയിൽ പനി ബാധിച്ച് നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

Please complete the required fields.




കോഴിക്കോട്: വടകര തോടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാൻ സ്വദേശി അനം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇതര സംസ്ഥാന തൊഴിലാളി നിസാമുദ്ദീൻ്റെ മകളാണ് മരിച്ച അനം. വടകര തോടന്നൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം അടക്കം പരിശോധനകൾ നടത്തുമെന്നാണ് വിവരം. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button