Kannur

കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി ഷാജി (60)ആണ് മരിച്ചത്. എട്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ​ഗുരുതരാവസ്ഥയിലായിരുന്നയാളാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button