
കോഴിക്കോട് :ഫറോക്ക് സിപിഎം കുണ്ടായിത്തോട് ലോക്കൽ കമ്മിറ്റി മനയിൽ പ്രദീപ്‌കുമാറിനും കുടുംബത്തിനും നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് മുൻ എംഎൽഎ വി.കെ.സി. മമ്മദ്കോയ നിർവഹിച്ചു.
സിപിഎം ഫറോക്ക് ഏരിയ സെക്രട്ടറി ടി. രാധാഗോപി, ഏരിയാകമ്മിറ്റി അംഗങ്ങളായ ഐ.പി. മുഹമ്മദ്, പി. ജയപ്രകാശ്, സി. സന്ദേശ്, സലീം, കുണ്ടായിത്തോട്, ലോക്കൽ സെക്രട്ടറി എം.പി. ഷഹർബാൻ, നിർമാണകമ്മിറ്റി കൺവീനർ സി.കെ. ലെനിൻഷ തുടങ്ങിയവർ സംബന്ധിച്ചു.





