Kannur

കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

Please complete the required fields.




കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു. രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാ​ൻ മറന്നതാണ് അപകട കാരണം. ഇതറിയാതെ രാവിലെ ലൈറ്റർ കത്തിച്ചപ്പോൾ തീപടർന്ന് പിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുതിയങ്ങാടി കടപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് പൊള്ളലേറ്റത്. നാലുപേരെയും കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവ ബഹറ, നിഘം ബഹ്റ എന്നിവരുടെ നില ഗുരുതരമാണ്.

അതിനിടെ , അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ട്ടാ​പ്പ​ക​ൽ വ​ന്ന തീ​യി​ൽ വെ​ന്തു​രു​കി​യ​ത് ത​ളി​പ്പ​റ​മ്പി​​ന്റെ വ്യാ​പാ​ര ഹൃ​ദ​യം. ക​ച്ച​വ​ട​ത്തി​ര​ക്കി​ൽ ന​ഗ​രം മു​ഴു​കി​യ​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ ഒ​രു ക​ട​മു​റി​യി​ൽ തീ​യു​ണ്ടാ​യ​ത്. വ​ലി​യ സം​ഭ​വ​മാ​കി​ല്ലെ​ന്ന് ക​രു​തും മു​മ്പേ അ​ഗ്നി ആ​ളി​പ്പ​ട​ർ​ന്നി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​രും മ​റ്റു യാ​ത്രി​ക​രു​മെ​ല്ലാം പു​ക ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ​ത​ന്നെ പെ​ട്ടെ​ന്ന് ന​ഗ​ര​ഹൃ​ദ​യം അ​ഗ്നി വി​ഴു​ങ്ങാ​ൻ തു​ട​ങ്ങി. തൊ​ട്ടു​രു​മ്മി​യ കെ​ട്ടി​ട​ങ്ങ​ളാ​യ​തി​നാ​ലാ​ണ് കരുതിയതിനുമ​പ്പു​റം തീ​പ​ട​ർ​ന്ന​ത്. ദേ​ശീ​യ​പാ​ത​യും ത​ളി​പ്പ​റ​മ്പും ജ​ന​സാ​ഗ​ര​മാ​യി. ക​ട​മു​റി​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ജീ​വ​നും കൊ​ണ്ടോ​ടു​ക​യാ​യി​രു​ന്നു പി​ന്നീ​ട്. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ച​തോ​ടെ യാ​ത്രി​ക​രും പാ​തി​യി​ലാ​യി. അ​ഗ്നി​ര​ക്ഷ​സേ​ന​ക​ൾ ജി​ല്ല​യു​ടെ ഓ​രോ ഭാ​ഗ​ത്തു​നി​ന്നും കു​തി​ച്ചെ​ത്തി വെ​ള്ളം ചീ​റ്റി​ക്കൊ​ണ്ടി​രു​ന്നു.

ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കാ​നാ​വാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ എ​ല്ലാ ഗ​താ​ഗ​ത​വും ത​ട​ഞ്ഞാ​ണ് സേ​ന​യു​ടെ വ​ണ്ടി നി​ർ​ത്തി​യ​ത്. വെ​ള്ളം തീ​ർ​ന്ന​തോ​ടെ അ​ടു​ത്ത വ​ണ്ടി. അ​ങ്ങ​നെ മ​ണി​ക്കൂ​റു​ക​ൾ പു​ക​യും ചൂ​ടും ഭീ​തി​യും ത​ളി​പ്പ​റ​മ്പി​ന്റെ സ​മാ​ധാ​നം കെ​ടു​ത്തി. ഒ​രു ക​ട​യി​ൽ​നി​ന്ന് മ​റ്റ് നി​ര​വ​ധി ക​ട​ക​ളി​ലേ​ക്ക് തീ​പ​ട​രു​ക​യും ഭീ​ക​രാ​വ​സ്ഥ​യാ​വു​ക​യും ചെ​യ്തു. അ​പ്പോ​ഴും പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ല്ലാം റോ​ഡി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റാ​ൻ പാ​ടു​പെ​ടു​ക​യാ​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പി​ലെ ഒ​രു കൂ​ട്ടം വ്യാ​പാ​രി​ക​ളും യു​വാ​ക്ക​ളും റോ​ഡി​ലി​റ​ങ്ങി പൊ​ലീ​സി​നൊ​പ്പം ചേ​ർ​ന്നു. ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ളും ബോ​ർ​ഡു​ക​ളു​മെ​ല്ലാം ക​ത്തി​യെ​രി​ഞ്ഞ് ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ​തി​ച്ചു​കൊ​ണ്ടി​രു​ന്നു. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ​നി​ന്നെ​ല്ലാം പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പ​ര​മാ​വ​ധി മാ​റ്റാ​നും അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു. തൊ​ട്ടു​മു​ന്നി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റു​ള്ള​തി​നാ​ൽ വൈ​ദ്യു​തി വേ​ഗ​ത്തി​ൽ ഓ​ഫാ​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ളു​ക​ളു​ണ്ടാ​യെ​ങ്കി​ലും ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. 5.12ഓ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം രാ​ത്രി​യോ​ളം ക​വ​ർ​ന്ന​ത് ഒ​രു കൂ​ട്ടം വ്യാ​പാ​രി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു

Related Articles

Back to top button