
ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കോടതിയിൽ സുരക്ഷാ ചുമതലകൾക്കായി നിയമിതനായ ഡൽഹി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ് (50) ആണ് മരിച്ചത്.
കോടതി പരിസരത്ത് നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ അദ്ദേഹം കോടതിയിലേക്ക് എത്തുന്നതും സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതും കാണാം. തന്‍റെ ഇരിപ്പിടത്തിലേക്ക് പോകും വഴി എസ്‌കലേറ്ററിൽ കയറുന്നതിന് തൊട്ടുമുന്‍പ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.മറ്റ് പൊലീസ് ഉദ്യോഗസ്ഥർ സഹായത്തിനായി ഓടിയെത്തുന്നതിനു മുന്‍പേ ബോധം നഷ്ടപ്പെട്ട് നിലത്തു വീണിരുന്നു. ഉടന്‍ അടിയന്തര സഹായം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.





