Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കില്‍ കാറിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്, നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞു

Please complete the required fields.




കോഴിക്കോട് : പേരാമ്പ്ര കല്‍പ്പത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ രാമല്ലൂര്‍ സ്വദേശികളായ എടക്കണ്ടി റയീസിനും (കുട്ടന്‍), ഭാര്യക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ കല്‍പ്പത്തൂര്‍ മൃഗാശുപത്രിക്ക് സമീപമാണ് അപകടം. അഞ്ചാംപീടികയില്‍ നിന്നും പേരാമ്പ്രയിലേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍, പേരാമ്പ്ര ഭാഗത്ത് നിന്നും മേപ്പയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെ വഴിയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നാണ് ലഭിച്ച വിവരം. പരിക്കേറ്റ ബൈക്ക് യാത്രികരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയില്‍ അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button