
വിലങ്ങാട് : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമി ചേർന്ന് നടപ്പാക്കുന ‘എന്റെ വീട്’ പദ്ധതിയിൽ വാണിമേൽ പഞ്ചായത്തിൽ മൂന്നുവീട് കൈമാറി. എട്ട്, പതിനൊന്ന് വാർഡുകളിലെ പണി പൂർത്തിയായ മൂന്നുവീടിന്റെ താക്കോൽ കൈമാറ്റമാണ് ബുധനാഴ്ച നടന്നത്. എട്ടാംവാർഡ് ചിറ്റാരിയിൽ നിടുംപറമ്പത്ത് പ്രവീൺ-ഷബിന ദമ്പതിമാർക്കാണ് രണ്ടാംഘട്ടത്തിലെ 55-ാം വീട് നൽകിയത്. ചടങ്ങിൽ വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ്് സെൽമ രാജു താക്കോൽ കൈമാറി. എട്ടാംവാർഡ് മെമ്പർ എ. ചന്ദ്രബാബു അധ്യക്ഷനായി. കെ.സി. ജയൻ, എൻ.കെ. അഭിലാഷ്, എം.സി. അനീഷ്, ബാലൻ മാമ്പറ്റ എന്നിവർ സംസാരിച്ചു.
പതിനൊന്നാംവാർഡിൽ രണ്ടുവീടിന്റെ താക്കോൽ കൈമാറി. 56-ാം വീട് കാട്ടിൽ എൻ.കെ. ഷാജി-ഷീബ ദമ്പതിമാർക്ക് വാർഡ് മെമ്പർ പി. ശാരദ താക്കോൽ കൈമാറി. എൻ.കെ. അഭിലാഷ്, എം.സി. അനീഷ്, ബാലൻ മാമ്പറ്റ, മാതൃഭൂമി വിലങ്ങാട് ഏജൻറ്് ബിനോയ് തോമസ് എന്നിവർ സംസാരിച്ചു. 57-ാമത്തെ വീടിന്റെ താക്കോൽ മൂലക്കാപ്പിൽ എം.കെ. ഷൈലയ്ക്ക് വാർഡ് മെമ്പർ പി. ശാരദ കൈമാറി. എൻ.കെ. അഭിലാഷ്, എം.സി. അനീഷ്, കെ.സി. ജയൻ, ബാലൻ മാമ്പറ്റ, മാതൃഭൂമി വിലങ്ങാട് ഏജന്റ് ബിനോയ് തോമസ് എന്നിവർ സംസാരിച്ചു.





