Kannur

കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; നിരവധി കടകൾക്ക് തീപിടിച്ചു

Please complete the required fields.




തളിപ്പറമ്പ് : തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. ദേശീയ പാതയിൽ തിരക്കേറിയ പ്രദേശത്താണ് സംഭവം. സമീപത്തെ കടകളിലേക്ക് പടർന്നാൽ വലിയ ദുരന്തമായേക്കും. ഇനി തീ പടരാതിരാക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സും നാട്ടുകാരും നടത്തുന്നത്.

Related Articles

Back to top button