
വടകര : ശബരിമലയും അയ്യപ്പവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വടകര താലൂക്ക് ശബരിമല അയ്യപ്പസേവാസമാജം ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിക്കാനിരിക്കെ വ്രതാനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എന്നിവയെപ്പറ്റി ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായി വടകര താലൂക്കിലെ വിവിധ ഗുരുസ്വാമിമാരുടെ യോഗം ചേർന്നു.
യോഗം ജില്ലാസമാജം പ്രസിഡൻറ് പി. വിജയബാബു ഉദ്ഘാടനംചെയ്തു. കാവിൽ പി.കെ. കുമാരഗുരുസ്വാമി അധ്യക്ഷനായി. താലൂക്ക് രക്ഷാധികാരി വത്സലൻ കുനിയിൽ, ജയേഷ് വടകര, പവിത്രൻ ചോമ്പാല, രാഘവഗുരുസ്വാമി, സി.വി. പ്രതീശൻ എന്നിവർ സംസാരിച്ചു. സമാജത്തിന്റെ നേതൃത്വത്തിൽ ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധ നാമജപക്കൂട്ടായ്മ 30-ന് വടകര താലൂക്ക് ഓഫീസിലേക്ക് നടത്താൻ യോഗത്തിൽ തീരുമാനിച്ചു.





