GulfWorld

ഇസ്രയേൽ -ഹമാസ്‌ ചർച്ചകൾ പോസിറ്റീവ്‌; യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വൈറ്റ്‌ ഹൗസ്

Please complete the required fields.




ഇസ്രയേൽ -ഹമാസ്‌ ആദ്യ ദിന ചർച്ചകളിൽ ശുഭ പ്രതീക്ഷ. യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വൈറ്റ്‌ ഹൗസ് അറിയിച്ചു. നോബേൽ സമ്മാനത്തിന് ട്രംപിനെക്കാൾ സംഭാവന നൽകിയ മറ്റൊരു നേതാവില്ലെന്ന് ഗസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചു.വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ നടപ്പാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.ഈജിപ്തും ഖത്തറുമാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാനുള്ള ചർച്ചകളാണ് ഈജിപ്തിലെ ഷാം- അല്‍ -ശൈഖില്‍ തുടരുന്നത്.

ഖ​ത്ത​റി​ൽ ഇ​സ്രാ​യേ​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച മു​തി​ർ​ന്ന നേ​താ​വ് ഖ​ലീ​ൽ അ​ൽ​ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഹ​മാ​സി​നെ പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന​ത്. ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​റാ​ണ് ഇ​സ്രായേ​ൽ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ചർച്ചയിൽ പുരോഗതിയുണ്ടെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഡോണൾഡ് ട്രംപ് നിർദേശിച്ചു. ട്രം​പി​​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ​ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫും ജാ​രെ​ദ് കു​ഷ്ന​റും ഈ​ജി​പ്തി​​ലു​ണ്ട്.ബ​ന്ദി മോ​ച​നം ,ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട പല​സ്തീ​നി​ക​ളുടെ വി​ട്ട​യ​ക്ക​ൽ,ഗസ്സയിലെ സൈനിക പിന്മാറ്റം എന്നിവ സം​ബ​ന്ധി​ച്ചാ​ണ് ഒ​ന്നാം​ഘ​ട്ട ച​ർ​ച്ച. ആക്രമണം നിർത്തണമെന്ന് അറിയിച്ചിട്ടും ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നതിനെതിരെ ഹമാസ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം അറിയിച്ചു.ചർച്ച അനിശ്ചിതമായി നീളുകയാണെങ്കിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേൽ ഭീഷണി. അതിനിടെ ജോർദാൻ രാജാവ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച സ്ഥിതിഗതികൾ വിലയിരുത്തി.ഇസ്രയേലും ഹമാസും മധ്യസ്ഥ രാജ്യങ്ങളും തമ്മിലെ ചർച്ച ഇന്നും തുടരും.

Related Articles

Back to top button