
മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയിൽ ദർശനം തുടങ്ങി. പുലർച്ചെ നാല് മുതൽ ഭക്തരെ പ്രവേശിപ്പിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നന്പൂതിരി ഇന്നലെ ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു.
മണ്ഡലപൂജക്ക് ശേഷം നട അടച്ച് വീണ്ടും തുറക്കുമ്പോൾ കൂടുതൽ ഇളവുകളുമുണ്ട്. എരുമേലിയിൽ നിന്ന് കരിമല വഴിയുള്ള കാനനപാതയിലൂടെയും ഭക്തരെ കടത്തിവിട്ട് തുടങ്ങി. ജനുവരി പതിനാലിനാണ് മകരവിളക്ക്.





