Kozhikode
നല്ല പൂസാണല്ലേ? കോഴിക്കോട് എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.





