
കോഴിക്കോട്: ബസിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യ ബസ് കണ്ടക്ടര്‍. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വച്ചാണ് നഷ്ടപ്പെട്ട സ്വര്‍ണം സ്വകാര്യബസ് കണ്ടക്ടര്‍ ഉടമക്ക് തിരികെ നൽകി മാതൃകയായത്.
താമരശ്ശേരി ഈങ്ങാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന അമ്നു മോൾ എന്ന ബസിലെ കണ്ടക്ടര്‍ കരിഞ്ചോല സ്വദേശി മിനാസാണ് പൊലീസ് മുഖാന്തിരം ഉടമയായ കൊട്ടാരക്കോത്ത് വളഞ്ഞപാറ സ്വദേശിനി ഷെറീനക്ക് സ്വര്‍ണ തിരികെ നൽകിയത്.





