Thiruvananthapuram

യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ

Please complete the required fields.




തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ.
വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

വ്യാഴാഴ്ച രാവിലെ പേരൂർക്കടയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടി. വിവാഹമോചിതയായ യുവതിയെ കല്യാണം കഴിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്ന് പൂജാരി പൊലീസിനോട് പറഞ്ഞു. കേസിൽ നാലു പ്രതികളെയും റിമാൻഡ് ചെയ്തു.

Related Articles

Back to top button