Kerala

മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക് ; ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം

Please complete the required fields.




സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ. ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. മൊബൈൽ ഫോൺ അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുമെന്നും സമിതി നേതാക്കൾ.

ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്. മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ല. മൊബൈൽ വസ്തുക്കൾ അവശ്യവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ബുധനാഴ്‌ച മുതൽ എല്ലാ മൊബൈൽ ഫോൺ കടകളും തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി.

ഇതിനിടെ , ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരുന്നു. അടുത്ത മാസം 9 മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button