Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന് 80 രൂപ കുറഞ്ഞു. നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ് ശനിയാഴ്ച മുതൽ ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവാണ് ഇന്നുള്ളത്.

അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഇന്നലെ ഔൺസിന് 2,320 ഡോളറിന് മുകളിൽ ഉയർന്നു. ഇത് വില ഉയർത്താൻ കാരണമായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ വർധിച്ച് 5515 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Related Articles

Back to top button