Kasargod

ഭര്‍ത്താവിന്റെ സ്ഥിര മദ്യപാനം ജീവനെടുത്തു; മനംനൊന്ത് യുവതി വാടകവീട്ടില്‍ തൂങ്ങിമരിച്ചു

Please complete the required fields.




പിലിക്കോട്: ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി.

പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. മകള്‍: പാര്‍വതി. സഹോദരങ്ങള്‍: ശ്രീരാഗ് (ഗള്‍ഫ്), ശ്രുതിലയ.മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

Related Articles

Back to top button