
പാലക്കാട് : പാലക്കാട് വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം. പുതുക്കോട് കീഴ സ്വദേശി കൃഷ്ണനാണ് (68) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 8.30നാണ് അപകടമുണ്ടായത്.
റോഡരികിലൂടെ നടക്കുന്നതിനിടെ വീടിന് മുന്നില്‍ വച്ച് കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കൃഷ്ണനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കാലുകള്‍ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.





