Ernakulam

അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട; 2 കോടിയുടെ ലഹരി വസ്തു പിടിച്ചെടുത്തു

Please complete the required fields.




എറണാകുളം അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി എത്തിച്ച ഹാഷിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.

പ്രതിയുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആകാനുണ്ട്. 2.5 കിലോ തൂക്കം വരുന്ന ഹാഷിഷാണ് പിടിച്ചതെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button