Kottayam

കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം

Please complete the required fields.




കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം. മാലിന്യ പ്ലാൻ്റിലാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അല്പ സമയം മുൻപാണ് തീപിടുത്തം ഉണ്ടായത്. മാലിന്യ പ്ലാൻ്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് എത്തിയിരിക്കുന്നത്. കൂടുതൽ എഞ്ചിനുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

21ഓളം തൊഴിലാളികളാണ് മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും രക്ഷപ്പെട്ടു. സമീപത്താകെ പുക നിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ലാൻ്റിൽ പേപ്പറുകളും തുണികളുമൊക്കെ ഉള്ളതിനാൽ തീ വളരെ വേഗം പടർന്നു.

Related Articles

Leave a Reply

Back to top button