Thiruvananthapuram

ഇത്തവണ മണ്‍സൂണ്‍ മഴ നേരത്തെയെത്തും; സംസ്ഥാനത്ത് കാലവർഷം മെയ് 27 ന് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ തുടങ്ങുമെന്ന നിഗമനം. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാൾ ഉൾകടലിൽ  കാലവർഷം  എത്തിച്ചേരാനാണ് സാധ്യത. സാധാരണ മെയ്‌ 22  ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂൺ 1 ന് ആണ് കേരളത്തിൽ സാധാരണ കാലാവർഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റിന്‍റെ പ്രവചനപ്രകാരം  കേരളത്തിൽ മെയ്‌ 26  കാലവർഷം എത്തിച്ചേരാൻ സാധ്യത.

സംസ്ഥാനത്ത് നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. കാലവർഷത്തിന്റെ വരവിന് മുന്നോടിയായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ദിശ അനുകൂലമാകുന്നതിനാലാണ് ഈ ദിവസങ്ങളിൽ മഴ സജീവമാകുന്നത്.

Related Articles

Leave a Reply

Back to top button