Thiruvananthapuram
വീടിന്റെ മുന്‍വശം കുത്തിതുറന്ന് കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു

പാറശ്ശാല: കോടങ്കയില് വീടിന്റെ മുന്‍വശം കുത്തിതുറന്ന് കവര്‍ച്ച. കോടങ്കര ബസ്സ്റ്റോപ്പിനടുത്ത് നുള്ളിവിള ശ്രീഭവനില്‍ നടരാജന്റെ വീട്ടിലാണ് മോഷണം നടന്നത്.
കുറച്ചു ദിവസങ്ങളായി വീട് അടഞ്ഞുകിടക്കുകയാണ്. ഇന്നലെ രാവിലെ വീട്ടില്‍ വന്നപ്പോള്‍ മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു.
ഉടൻ പറശ്ശാല പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി സ്ഥലം പരിശോധിച്ചു. വീട്ടില്‍ സാധനങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞ നിലയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.