
കോഴിക്കോട് : കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 45-ാമത് ഫ്ലവർ ഷോയുടെ പന്തൽ കാൽനാട്ടൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി ജി. സുന്ദർ രാജുലു അധ്യക്ഷനായി.
ബീച്ചിലെ മറൈൻ ഗ്രൗണ്ടിൽ ആറു മുതൽ 16 വരെയാണ് ഫ്ലവർ ഷോ. 16,000 സ്ക്വയർ ഫീറ്റിലുള്ള വിവിധ പുഷ്പങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. പി. കിഷൻ ചന്ദ്, എം. രാജൻ, കെ.ബി. ജയാനന്ദ്, പുത്തൂർമഠം ചന്ദ്രൻ, പി.കെ. കൃഷ്ണനുണ്ണി രാജ, യു.ബി. ബ്രിജി, നാരായണൻ നമ്പൂതിരി, വൈ. സജിമോൻ, കെ.എ. നൗഷാദ്, അരങ്ങിൽ ഉമേഷ്, എൻ. ഗീത, വഹീദ നൗഷാദ്, എം.കെ. അനൂപ്, വി. രമേശ് എന്നിവർ പങ്കെടുത്തു.