Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 രൂപയാണ്.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. 320 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6455 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നും ഇല്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.

Related Articles

Back to top button