Palakkad

കാറും സ്കൂട്ടറും കൂടിയിടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Please complete the required fields.




പാലക്കാട്: പാലക്കാട് മൈലാംപാടത്ത് അപകടം. കാറും സ്കൂട്ടറും കൂടിയിടിച്ചാണ് അപകടം. രാവിലെ 9ന് മൈലാംപാടം പള്ളിക്കുന്നിലായിരുന്നു സംഭവം. പോക്കറ്റ് റോഡിൽ നിന്നും വന്ന സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.

രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബൈക്ക് യാത്രക്കാരായ മൈലാപാടം പള്ളിക്കുന്നിലെ കല്ലേംകുന്നൻ സുബൈർ (60), പള്ളിക്കുന്ന് മരക്കാംതൊടി മുഹമ്മദ് കുട്ടി (58) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. മുഹമ്മദ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button