Kollam

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്

Please complete the required fields.




കൊല്ലം: പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കാറിലിടിച്ചശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ദമ്പതികളായ സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറഅറ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Related Articles

Back to top button