
കോഴിക്കോട് : താമരശ്ശേരി കരിങ്ങമണ്ണ തോണിക്കടവിൽ വീടിനോട് ചേർന്നു പ്രവർത്തിച്ച അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം കണ്ടെത്തി. ഗാർഹിക സിലിണ്ടറുകളിൽ നിന്നും വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കുന്ന കേന്ദ്രമാണ് താമരശ്ശേരി സിവിൽ സപ്ലൈ ഓഫിസർ സന്തോഷ് ചോലയിലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
ഇവിടെ നിന്ന് 13 ഗാർഹിക സിലിണ്ടറുകൾ, 18 വാണിജ്യ സിലിണ്ടറുകൾ, 6 കാലി സിലിണ്ടർ എന്നിവയും ഗ്യാസ് നിറയ്ക്കുന്ന രണ്ട് കംപ്രസറുകളും പിടികൂടി. കരിങ്ങമണ്ണ തോണിക്കടവ് അരേറ്റക്കുന്ന് ഷമീറിന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്. വീടിന്റെ അടക്കളയോടു ചേർന്ന് അപകടകരമായ സാഹചര്യത്തിലാണ് റീ ഫില്ലിങ് നടത്തിവന്നത്.