Kasargod

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

Please complete the required fields.




കാസർകോട് : മാലോത്ത് പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ച മധ്യവയസ്കനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.

മാലോം കാര്യോട്ട് ചാലിലെ രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ വെള്ളരിക്കുണ്ട് എസ്ഐ അരുൺ മോഹനനാണ് ആക്രമണത്തിനിരയായത്.പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി കടിക്കുകയായിരുന്നു. പരുക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രാഘവനെ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്ക്‌ ശേഷം കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button